LiveTV

Live

Kerala

തലാഖ് പോലും ചൊല്ലിയിട്ടില്ല; കള്ളക്കേസെന്ന് അറസ്റ്റിലായ ഉസാം

കേരളത്തിലെ ആദ്യ മുത്തലാഖ് കേസിലെ പ്രതിയാണ് മുക്കം ചെറുവാടി സ്വദേശി ഉസാം.

തലാഖ് പോലും ചൊല്ലിയിട്ടില്ല; കള്ളക്കേസെന്ന് അറസ്റ്റിലായ ഉസാം

ഭാര്യയെ മുത്തലാഖ് പോയിട്ട് ഒരു തലാഖ് പോലും ചൊല്ലിയിട്ടില്ലെന്ന് മുക്കത്ത് ഇന്നലെ അറസ്റ്റിലായ ഇ.കെ ഉസാം. കേരളത്തിലെ ആദ്യ മുത്തലാഖ് കേസിലെ പ്രതിയാണ് മുക്കം ചെറുവാടി സ്വദേശി ഉസാം. ബന്ധം വേര്‍പിരിയണമെന്ന് ഭാര്യ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്നും ഇ.കെ ഉസാം പറഞ്ഞു.

താനല്ല ബന്ധം വേര്‍പിരിയാന്‍ ആവശ്യപ്പെട്ടതെന്ന് രേഖകള്‍ ഹാജരാക്കി ഉസാം ആവര്‍ത്തിക്കുന്നു. മുത്തലാഖ് ചൊല്ലിയതായി പരാതിയില്‍ പറയുന്ന ദിവസം താന്‍ അവിടെ പോയിട്ടില്ല. നിയമം ദുരുപയോഗം ചെയ്തുവെന്നത് അടക്കം നിയമ പോരാട്ടത്തില്‍ ഉന്നയിക്കാനാണ് ഉസാമിന്റെ തീരുമാനം.