LiveTV

Live

Kerala

കേരളം മറക്കാത്ത അമ്മയും കുഞ്ഞും; സുബ്‍ഹാന് പിറന്നാള്‍ ഉമ്മകളുമായി നേവി ഉദ്യോഗസ്ഥരുമെത്തി

പ്രളയത്തിനിടെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിയെയും നേവിയുടെ ആശുപത്രിയില്‍ പിറന്ന കുഞ്ഞിനെയും മലയാളികള്‍ മറക്കില്ല.

കേരളം മറക്കാത്ത അമ്മയും കുഞ്ഞും; സുബ്‍ഹാന് പിറന്നാള്‍ ഉമ്മകളുമായി നേവി ഉദ്യോഗസ്ഥരുമെത്തി

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനിടെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിയെയും നേവിയുടെ ആശുപത്രിയില്‍ പിറന്ന കുഞ്ഞിനെയും മലയാളികള്‍ മറക്കില്ല. നേവിക്കാര്‍ സുബ്ഹാനെന്ന് പേര് വിളിച്ച കുഞ്ഞിന് ഇന്ന് ഒരു വയസ്സ്. പിറന്നാളുമ്മകള്‍ നല്‍കാനും ആശംസയറിയിക്കാനും നേവിക്കാരും എത്തി.