LiveTV

Live

Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത 

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന കെ.പി.സി.സി പ്രസിഡ‍ന്‍റ് മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് പരസ്യമായി രംഗത്ത് വന്നു

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍മേല്‍ നയംമാറ്റത്തിനൊരുങ്ങുന്ന കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നത. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന കെ.പി.സി.സി പ്രസിഡ‍ന്‍റ് മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് പരസ്യമായി രംഗത്ത് വന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിപ്പോർട്ട് ചർച്ച ചെയ്യാതിരുന്നത് അപരാധമായി പോയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ മീഡിയവണിനോട് പറഞ്ഞത്. അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ റിപ്പോര്‍ട്ട് ഇറക്കി കര്‍ഷകരുടെ ആശങ്ക അകറ്റണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ പറഞ്ഞു. അതേസമയം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാക്കാമെന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.