LiveTV

Live

Kerala

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവു നടത്തിയ സി.പി. എം ലോക്കൽ കമ്മിറ്റി മെമ്പർക്കെതിരെ കേസെടുത്തു 

ചേർത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പിരിവ് നടത്തിയത്.

 ദുരിതാശ്വാസ  ക്യാമ്പിൽ പണപ്പിരിവു നടത്തിയ സി.പി. എം ലോക്കൽ കമ്മിറ്റി മെമ്പർക്കെതിരെ  കേസെടുത്തു 

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പണപ്പിരിവു നടത്തിയ സി.പി. എം ലോക്കൽ കമ്മിറ്റി മെമ്പർക്കെതിരെ പൊലീസ് കേസെടുത്തു. ക്യാമ്പിലെ അന്തേവാസി കൂടിയായ കുറുപ്പൻ കുളങ്ങര സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത് . ചേർത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പിരിവ് നടത്തിയത്.

സിവില്‍ സപ്ലൈസില്‍ നിന്ന് സാധനങ്ങളെത്തിക്കാനുള്ള വണ്ടിക്കൂലിക്കും ക്യാമ്പില്‍ വൈദ്യുതി എത്തിക്കാനും വേണ്ടിയാണ് പണം പിരിച്ചതെന്നാണ് ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ വിശദീകരണം. പണപ്പിരിവ് വിവാദമായതോടെയാണ് അധികൃതർ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതെന്നും വർഷങ്ങളായി എല്ലാവരും ചേർന്ന് പണം പിരിച്ചാണ് ക്യാമ്പ് മുന്നോട്ട് പോകുന്നതെന്നും ദുരിതാശ്വാസ ക്യാമ്പിലെ മറ്റ് അംഗങ്ങളും പറയുന്നു. എന്നാൽ ഓമനക്കുട്ടന്റെ വാദം അടിസ്ഥാന രഹിതമാണെന്നാണ് ചേർത്തല തഹസില്‍ദാര്‍ പറയുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് മന്ത്രി ജി.സുധാകരൻ ക്യാമ്പിലെത്തി വില്ലേജ് അധികൃതരോട് വിശദീകരണം ചോദിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ട്.അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടർന്ന് ഓമനക്കുട്ടനെ ആലപ്പുഴ സി.പി.എം ജില്ല കമ്മിറ്റി അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.

Also read: ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ക്യാമ്പ് നിവാസികള്‍