LiveTV

Live

Kerala

അടുക്കംമലയിലെ ഖനനം; രണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ ഭീഷണിയില്‍

ഖനനം നടക്കുന്നത് മടവൂര്‍പഞ്ചായത്തിലാണെങ്കിലും നരിക്കുനി പഞ്ചായത്തിലെ ജനങ്ങളും ഭീതിയുടെ നിഴലിലാണ്

 അടുക്കംമലയിലെ ഖനനം; രണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ ഭീഷണിയില്‍

പാറക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്ന ഭീതിയ്ക്ക് ഒപ്പം മണ്ണിടിച്ചില്‍ ഭീഷണിയുമാണ് ചെങ്കല്‍ ഖനനം നടക്കുന്ന കോഴിക്കോട്ടെ അടുക്കംമല അഭിമുഖീകരിക്കുന്നത്. ഖനനം നടക്കുന്നത് മടവൂര്‍ പഞ്ചായത്തിലാണെങ്കിലും നരിക്കുനി പഞ്ചായത്തിലെ ജനങ്ങളും ഭീതിയുടെ നിഴലിലാണ്. ഖനനത്തില്‍ പ്രതിഷേധിക്കുന്ന പ്രദേശവാസികള്‍ക്ക് പിന്തുണയുമായി യുവജനസംഘടനകളും രംഗത്തെത്തി.

അടുക്കംമലയുടെ മുകള്‍ ഭാഗത്ത് ഖനനം നടക്കുന്നതിനോട് ചേര്‍‌ന്ന് ഏറ്റവും ഉറപ്പ് കുറഞ്ഞ ഭാഗത്താണ് ഈ പാറക്കൂട്ടങ്ങള്‍ തള്ളി നില്‍‌ക്കുന്നത്. ഒന്ന് ഇളകിയാല്‍ നരിക്കുനി പഞ്ചായത്തിലെ പാറന്നൂരിലെ ജനവാസ കേന്ദ്രത്തിലേക്കാവും ഇത് പതിക്കുക. ഇപ്പുറത്തെ വശത്താവട്ടെ മടവൂരിലെ വെള്ളാരംങ്കണ്ടി . ഇവിടെ ഭീഷണിയാവുന്നത് മണ്ണിടിച്ചിലും. ഇതിനെല്ലാം പുറമേ ഖനനം തുടങ്ങിയതോടെ ഒട്ടേറെ നീരുറവകളും അപ്രത്യക്ഷമായതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി യുവജന സംഘടനകളും രംഗത്ത് എത്തിക്കഴിഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ പോലും ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഖനനം തടയാന്‍ ജനങ്ങള്‍ക്ക് ഒപ്പം നില്‍‌ക്കാനാണ് പഞ്ചായത്തിന്റെയും തീരുമാനം.