LiveTV

Live

Kerala

‘മാധ്യമങ്ങളുടെ പ്രചാരവേലയില്‍ പാര്‍ട്ടി കുടുങ്ങിപ്പോയി’; ഓമനക്കുട്ടന്‍ സംഭവത്തില്‍ പ്രതികരണവുമായി ആനത്തലവട്ടം ആനന്ദന്‍

ആലപ്പുഴയിലെ പാര്‍ട്ടി കൂടുതല്‍ അവധാനത കാട്ടണമായിരുന്നുവെന്ന് ആനത്തലവട്ടം ആനന്ദന്‍

‘മാധ്യമങ്ങളുടെ പ്രചാരവേലയില്‍ പാര്‍ട്ടി കുടുങ്ങിപ്പോയി’; ഓമനക്കുട്ടന്‍ സംഭവത്തില്‍ പ്രതികരണവുമായി ആനത്തലവട്ടം ആനന്ദന്‍

ഓമനക്കുട്ടന്‍ സംഭവത്തില്‍ മാധ്യമങ്ങളുടെ പ്രചാരവേലയില്‍ പാര്‍ട്ടി കുടുങ്ങിപ്പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. ഇക്കാര്യത്തില്‍ ആലപ്പുഴയിലെ പാര്‍ട്ടി കൂടുതല്‍ അവധാനതയോടെ ഇടപെടണമായിരുന്നുവെന്നും ആനത്തലവട്ടം മീഡിയാവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ പുറത്താക്കിയ വേഗത്തില്‍ തന്നെ പാര്‍ട്ടി ഓമനക്കുട്ടനെ തിരിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലാസെക്രട്ടറി ഓമനക്കുട്ടനെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞതായും ആനത്തലവട്ടം വ്യക്തമാക്കി. ചേര്‍ത്തലയിലെ ക്യാമ്പ് നടത്തിപ്പില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. അരി കൊണ്ടുവരേണ്ടതും ഓട്ടോക്കൂലി കൊടുക്കേണ്ടതുമൊന്നും ക്യാമ്പിലെ അന്തേവാസികളല്ല. ഇക്കാര്യത്തില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു. ഇന്നലെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് ഓമനക്കുട്ടനെ സി.പി.എം പുറത്താക്കിയത്. എന്നാല്‍ ഓമനക്കുട്ടന്റെ ഭാഗത്ത് പിഴവില്ലെന്ന് റവന്യുവകുപ്പ് വ്യക്തമാക്കിയതോടെ പാര്‍ട്ടിയും നടപടി തിരുത്തുകയായിരുന്നു.