LiveTV

Live

Kerala

‘തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് ആര്യാടന്‍ ഷൗക്കത്തും സംഘവും’; റീബില്‍ഡ്‌ നിലമ്പൂർ പദ്ധതിക്ക് സഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍

‘തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് ആര്യാടന്‍ ഷൗക്കത്തും സംഘവും’; റീബില്‍ഡ്‌ നിലമ്പൂർ പദ്ധതിക്ക് സഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍

പ്രളയത്തില്‍ സര്‍വതും തകര്‍ന്ന നിലമ്പൂരിന് സഹായമാവശ്യപ്പെട്ട് റീബില്‍ഡ്‌ നിലമ്പൂർ പദ്ധതിയുമായി എം.എല്‍.എ പി.വി അന്‍വര്‍. നിലമ്പൂരിന്റെ പുനര്‍ നിർമ്മാണം ലക്ഷ്യമിട്ട് രാജ്യസഭാ അംഗം പി.വി.അബ്ദുൾ വഹാബ്‌ മുഖ്യരക്ഷാധികാരിയും എം.എല്‍.എ പി.വി അന്‍വര്‍ ചെയർമാനുമായി പ്രവർത്തനം ആരംഭിച്ച റീബിൾഡ്‌ നിലമ്പൂർ പദ്ധതിക്ക് സഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍ ഫേസ്ബുക്ക് വഴി രംഗത്തുവന്നു. തനിക്കെതിരായി നടക്കുന്ന ആരോപണങ്ങളും വ്യക്തിഹത്യയും നടത്തുന്നത് ആര്യാടന്‍ ഷൗക്കത്തും സംഘവുമാണ് എന്ന് ആരോപിച്ച പി.വി അന്‍വര്‍ അതിനെല്ലാമുള്ള മറുപടി കാലം തെളിയിക്കുമെന്നും പ്രസ്താവിച്ചു. തന്റെ ഭാര്യയുടെ പേരിലുള്ള പാര്‍ക്കിനെക്കുറിച്ചും തടയണയെയും ക്കുറിച്ചുമുള്ള ആരോപണങ്ങളില്‍ വസ്തുത തിരയേണ്ടവര്‍ക്ക് ഇവിടങ്ങളില്‍ വന്ന് പരിശോധിക്കാമെന്നും പി.വി അന്‍വര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നിലമ്പൂരിന്റെ വീണ്ടെടുപ്പിന് വേണ്ടി ആരംഭിച്ച റീബിൾഡ്‌ നിലമ്പൂരിലേക്ക് എല്ലാവരും കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും പി.വി അന്‍വര്‍ ആവശ്യപ്പെട്ടു.

സഹായങ്ങള്‍ അയക്കേണ്ട അക്കൗണ്ട്‌ വിവരങ്ങള്‍


Account Holder Name: Rebuild Nilambur
Bank Name: SBI
Branch: Edakkara
Account Number: 3868 9562 487
IFSC Code: SBIN0070710