LiveTV

Live

Kerala

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും- ജി. സുധാകരന്‍

ഇന്ന് നാടുകാണി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. റോഡ് നിന്നിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും- ജി. സുധാകരന്‍

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. റോഡിലുള്ള പാറകള്‍ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

ഇന്ന് നാടുകാണി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. റോഡ് നിന്നിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വലിയ പാറകള്‍ റോഡില്‍ വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.