LiveTV

Live

Kerala

മൂന്നാറിലെ പുഴയോരങ്ങളിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുമായി അധികൃതർ

പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യറാക്കാന്‍ മൂന്നാര്‍ സ്‌പെഷില്‍ തഹസിൽദാറെ ദേവികുളം സബ് കളക്ടര്‍ രേണുരാജ് നിയോഗിച്ചു.

 മൂന്നാറിലെ പുഴയോരങ്ങളിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുമായി അധികൃതർ

മൂന്നാറിലെ പുഴയോരങ്ങളിലെ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതർ. പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യറാക്കാന്‍ മൂന്നാര്‍ സ്‌പെഷില്‍ തഹസിൽദാറെ ദേവികുളം സബ് കലക്ടര്‍ രേണുരാജ് നിയോഗിച്ചു.

മൂന്നാറില്‍ രണ്ടാം തവണയും പ്രളയ സമാനമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് പലയിടങ്ങളിലും പുഴ കരകവിഞ്ഞു ഒഴുകുന്ന സ്ഥിതിയും മൂന്നാറിൽ വലിയ വെള്ളക്കെട്ടും ഉണ്ടാക്കി. അതിനാലാണ് പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികളുമായി ദേവികുളം സബ് കലക്ടറാണ് രംഗത്തെത്തിയത് . മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്ത്തിരുന്നു. അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പുഴ കയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. മൂന്നാര്‍ ടൗണിലും പഴയമൂന്നാറില്‍ പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ നിര്‍മ്മാണം നടത്തിയവ പൊളിച്ചുനീക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സബ് കലക്ടർ രേണുരാജ് വ്യക്തമാക്കി.

പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റുകള്‍ തയ്യറാക്കാന്‍ മൂന്നാര്‍ തഹസില്‍ദാരെ നിയോഗിച്ചു. തഹസിൽദാർ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍, ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പല കൈയേറ്റങ്ങൾ സംബന്ധിച്ചുള്ള കേസുകളും ഹൈക്കോടതി അടക്കമുള്ള കോടതികളിലാണ് എന്നതാണ് റെവന്യൂ അധികൃതകരുടെ പ്രധാന വലിയ വെല്ലുവിളി.