LiveTV

Live

Kerala

നാടാകെ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ക്ക് അഭയമായി മോഹനനേട്ടന്‍റെ വീട്

നാടാകെ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ക്ക് അഭയമായി മോഹനനേട്ടന്‍റെ വീട്

നാടാകെ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ക്ക് അഭയം നല്‍കി പിലാശേരി പൊയ്യയില്‍ മോഹനന്‍. ചെറുപുഴയുടെ തീരത്തുള്ള എഴുപത്തി മൂന്ന് കുടുംബങ്ങള്‍ക്കായി തറവാട് വീട് വിട്ടുകൊടുക്കുകയായിരുന്നു മോഹനനും കുടുംബവും. കഴിഞ്ഞ ഒരാഴ്ചയായി പൊയ്യയില്‍ എടത്തിന്‍തൊടികയില്‍ മോഹനന്‍റെ തറവാട് വീട്ടില്‍ നിറയെ ആളുകളാണ്. വെള്ളം കയറി വീടൊഴിയേണ്ടി വന്ന നാട്ടുകാര്‍ക്ക് മോഹന്‍ തുറന്ന് കൊടുത്ത വലിയ വീട്. എട്ട് മുറികളും വലിയ കോലായയുമുള്ള വീട്ടില്‍ 293 പേര്‍.

ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. സഹായം തേടി എത്തിയ വാര്‍ഡ് മെമ്പറെയും നാട്ടുകാരെയും മോഹന്‍ മടക്കി അയച്ചില്ല. പുതിയ വീട്ടിലേക്ക് മാറിയതോടെ വാടകക്ക് കൊടുക്കാനിരുന്ന തറവാട് വീടാണ് വിട്ടുകൊടുത്തത്. തനിക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ കഴിയൂവെന്നായിരുന്നു മോഹനന്‍ പറഞ്ഞത്.