തിരുവനന്തപുരം മേയര്‍ പ്രശാന്തിനെ ‘സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച്’ ട്രോളന്മാര്
നിരവധി ട്രോളുകളാണ് വി.കെ പ്രശാന്തിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

' അവസാനം എന്നെ വയനാട്ടിലേക്ക് കയറ്റി അയക്കരുതെന്ന് ശ്രീ പത്മനാഭന്, ഉറപ്പില്ലടാ എന്ന് മേയര്‍ പ്രശാന്ത്'. കോടതി സമക്ഷം ബാലന്‍വക്കീല്‍ എന്ന സിനിമയിലെ സ്റ്റില്‍ ഉപയോഗിച്ച് പ്രളയകാലത്ത് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഇറങ്ങിയ ട്രോളുകളിലൊന്നാണിത്.
ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് പ്രശാന്തിനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഈ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ കയറ്റി അയ്യച്ചതാണ് ട്രോളന്മാര്ക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രശാന്തിനെ ഹിറ്റാക്കിയത്. ഒടുവിലത്തെ കണക്ക് പ്രകാരം 69ാമത്തെ ലോഡിങാണ് നടക്കുന്നത്. ഇതും കയറ്റി അയച്ച് വിശ്രമിക്കുന്നില്ല പ്രശാന്ത്, സെഞ്ച്വറിയടിക്കും എന്നാണ് ട്രോളന്മാര് കണക്ക് കൂട്ടുന്നത്.
ദുരിതം അനുഭവിക്കുന്ന മലബാറുകാരെ തെക്കന്മാര് സഹായിക്കുന്നില്ലെന്ന തുടക്കത്തിലെ വിമര്‍ശനങ്ങള്‍ക്കും കണക്കിന് കൊടുക്കുന്നുണ്ട് ട്രോളന്മാര്. കുമ്പളങ്ങി നൈറ്റ്സ് എന്ന് സിനിമയിലെ ഷമ്മി മുതല്‍ സജി വരെയുള്ള കഥാപാത്രങ്ങളെയാണ് ട്രോളന്മാര് ഇതിനായി ഉപയോഗിക്കുന്നത്.








