LiveTV

Live

Kerala

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാക്കണമെന്ന് ഉമ്മന്‍ചാണ്ടി

പരസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാക്കണമെന്ന് ഉമ്മന്‍ചാണ്ടി

പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നതില്‍ തെറ്റില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിസ്ഥിതി ദുര്‍ബല മേഖലയിലെ ജനകീയ സമിതിയുടെ അഭിപ്രായം പരിഗണിച്ചാണ് തന്‍റെ കാലത്ത് തീരമാനമെടുത്തതെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്വാറികള്‍ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രനും ആവശ്യമായ ഘട്ടത്തില്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖനും പ്രതികരിച്ചു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കിയ 123 പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ ജനകീയ സമിതകള്‍ ഉണ്ടാക്കിയിരുന്നു. അവരുടെ അഭിപ്രായം പരിഗണിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത്. പുതിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഉമമന്‍ചാണ്ടി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായ ഘടകങ്ങളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ ഗൌരവത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി എ.കെ ശശിന്ദ്രന്‍. സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് റവന്യുമന്ത്രി പ്രതികരിച്ചു. മഴക്കെടുതിയുടെയും മണ്ണിടിച്ചലിന്‍റെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണണെന്ന ആവശ്യം ശക്തമാക്കുന്നതനിടെയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍.