LiveTV

Live

Kerala

ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ക്യാമ്പ് നിവാസികള്‍

ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനും വൈദ്യുതിക്കും ഇയാള്‍ പിരിവ് ആവശ്യപ്പെട്ടന്നായിരുന്നു ആക്ഷേപം

ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ക്യാമ്പ് നിവാസികള്‍

ആലപ്പുഴയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പണപ്പിരിവെന്ന് ആരോപണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ സി.പി.എം സസ്പെന്‍റ് ചെയ്തു. അതെ സമയം ഓമനക്കുട്ടന്‍ തെറ്റുക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പ് നിവാസികള്‍ രംഗത്തുവന്നു.

പാർട്ടിയുടെ അറിവില്ലാതെ ക്യാമ്പിൽ നിയമവിരുദ്ധമായി പണപ്പിരിവു നടത്തി എന്നാരോപിച്ചാണ് ചേർത്തല കുറുപ്പൻ കുളങ്ങര സി.പി.എം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടനെ ആലപ്പുഴ ജില്ലാ കമ്മറ്റി സസ്പെന്റ് ചെയ്തത്. ഓമനക്കുട്ടന്റെ പ്രവൃത്തി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയാണ് നടപടി. പണപ്പിരിവ് വിവാദമായതിനെ തുടർന്ന് മന്ത്രി ജി. സുധാകരൻ ദുരിതാശ്വാസ ക്യാമ്പിലെത്തി വില്ലേജ് ഓഫീസറോട് വിശദീകരണം തേടി.

ചേർത്തല തെക്കു പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പിരിവ് നടത്തിയതെന്നാണ് ഓമനക്കുട്ടൻ പറയുന്നത്. എന്നാൽ ആരോപണം റവന്യു അധികൃതര്‍ നിഷേധിച്ചു. അനധികൃത പിരിവ് നടത്തിയതിന് ഓമനക്കുട്ടനെതിരെ നിയമ നടപടി സ്വീകരിച്ചെന്നും തഹസിൽദാർ അറിയിച്ചു. എന്നാല്‍ ക്യാമ്പില്‍ മതിയായ സൌകര്യം ഒരുക്കിയിരുന്നില്ലെന്നാണ് ക്യാമ്പിലുള്ള ഒരുവിഭാഗം താമസക്കാര്‍ പറയുന്നത്.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടകയെന്ന പേരിലാണ് സി.പി.എം. പ്രാദേശിക നേതാവ് പിരിവ് നടത്തിയത്.

എന്നാല്‍ ക്യാമ്പിലേക്കുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും പണപ്പിരിവ് നിയമവിരുദ്ധമാണെന്നും തഹസില്‍ദാര്‍ പറഞ്ഞു. അതേസമയം ക്യാമ്പില്‍ സൌകര്യമില്ലെന്നാണ് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നത്.