LiveTV

Live

Kerala

പ്രളയത്തില്‍ തകര്‍ന്ന് കോതമംഗലത്തെ കാര്‍ഷികമേഖല

വാഴ കര്‍ഷകര്‍ക്ക് പുറമെ പച്ചക്കറി കൃഷിയെയും പ്രളയം പ്രതികൂലമായി ബാധിച്ചു. കായ്ച്ചു തുടങ്ങിയ പച്ചക്കറികളാണ് വേര് ചീഞ്ഞും തണ്ട് വാടിയും നശിച്ചത്.

പ്രളയത്തില്‍ തകര്‍ന്ന് കോതമംഗലത്തെ കാര്‍ഷികമേഖല

പ്രളയവും ഉരുള്‍പ്പൊട്ടലും എറണാകുളം കോതമംഗലത്തെ കര്‍ഷകര്‍ക്ക് വരുത്തിയത് കോടികളുടെ നഷ്ടം. ഓണവിപണി ലക്ഷ്യമിട്ടിറക്കിയ കൃഷിയാണ് നശിച്ചത്. നൂറുകണിക്കിന് കര്‍ഷകരാണ് കോതമംഗലം താലൂക്കില്‍ മാത്രം ദുരിതത്തിലായത്.

എറണാകുളം ജില്ലയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് കോതമംഗലം താലൂക്കിലായിരുന്നു. മലയോരമായ പ്രദേശം ജില്ലയിലെ കാര്‍ഷിക മേഖലകൂടിയാണ്. ഏത്തവാഴ കര്‍ഷകര്‍ക്കാണ് എറ്റവും വലിയ തിരിച്ചടി നേരിട്ടത്. അര ലക്ഷത്തോളം ഏത്തവാഴകളാണ് നശിച്ചത്.

വാഴ കര്‍ഷകര്‍ക്ക് പുറമെ പച്ചക്കറി കൃഷിയെയും പ്രളയം പ്രതികൂലമായി ബാധിച്ചു. കായ്ച്ചു തുടങ്ങിയ പച്ചക്കറികളാണ് വേര് ചീഞ്ഞും തണ്ട് വാടിയും നശിച്ചത്.

കോതമംഗലം താലൂക്കില്‍ മാത്രം ഏട്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായണ് കൃഷി വകുപ്പ് കണക്കാക്കിയിരിക്കുന്നത്. മഴ തുടര്‍ന്നാല്‍ നാശനഷ്ടത്തിന്റെ തോത് ഇനിയും വര്‍ദ്ധിക്കും.