LiveTV

Live

Kerala

പ്രളയക്ഷാ ദൌത്യത്തിനു ശേഷം ഏഷ്യാ പസഫിക് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ഷിപ്പിനായി തായ് ലാന്‍റിലേക്ക് തിരിക്കുകയാണ് ജിനു

പ്രളയദിനങ്ങളില്‍ ഒരു പാട് പേര്‍ക്ക് രക്ഷകനായി മാറിയ ജിനു മെഡല്‍ പ്രതീക്ഷകളോടെയാണ് ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുന്നത്

പ്രളയക്ഷാ ദൌത്യത്തിനു ശേഷം ഏഷ്യാ പസഫിക് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ഷിപ്പിനായി തായ് ലാന്‍റിലേക്ക് തിരിക്കുകയാണ് ജിനു

പ്രളയകാലത്തെ രക്ഷാ ദൌത്യത്തിനു ശേഷം ഏഷ്യാ പസഫിക് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ഷിപ്പിനായി ഇന്ന് തായ് ലാന്‍റിലേക്ക് തിരിക്കുകയാണ് ബോഡി ബില്‍ഡിംഗ് താരം ജിനു. പ്രളയദിനങ്ങളില്‍ ഒരു പാട് പേര്‍ക്ക് രക്ഷകനായി മാറിയ ജിനു മെഡല്‍ പ്രതീക്ഷകളോടെയാണ് ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും. തായ് ലാന്‍റില്‍ നടക്കുന്ന ഏഷ്യാ പസഫിക് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ജിനുവിന്‍റെ തയ്യാറെടുപ്പുകള്‍ക്കിടിയിലാണ് പ്രളയമെത്തുന്നത്.പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

പ്രളയജലം കുതിച്ചെത്തിയപ്പോള്‍ കോഴിക്കോട് ഒളവണ്ണയിലും സമീപ പ്രദേശങ്ങളിലുമെല്ലാം ജീവനുകളെ കൈപിടിച്ചുയര്‍ത്താനുള്ള തിരക്കിലായിരുന്നു ജിനു. രക്ഷാ പ്രവര്‍ത്തനവുമായി കവളപ്പാറയിലുമെത്തി.മലാപ്പറമ്പിലെ കലക്ഷന്‍ പോയിന്‍റില്‍ സജീവമായി സുഹൃത്തുക്കള്‍ക്കൊപ്പം രാപ്പകല്‍ നോക്കാതെ പ്രവര്‍ത്തനം. ഇതോടെ ഡയറ്റും പ്രാക്ടീസുമെല്ലാം പാതി വഴിക്കായി.

ഒടുവില്‍ ജീവിതസ്വപ്നമായിരുന്ന മീറ്റില്‍ പങ്കെടുക്കാന്‍ തിരക്കുകള്‍ക്കിടയില്‍ നിന്നും തായ്ലാന്‍റിലേക്ക് തിരിക്കുകയാണ് ജിനു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ജിനുവിന്‍റെ കരുത്ത്. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യാ പസഫിക് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ജിനു ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥനയുമായി സുഹൃത്തുക്കള്‍ കാത്തിരിക്കുകയാണ്.