LiveTV

Live

Kerala

അടുക്കംമലയെ തുരന്ന് ചെങ്കല്‍ ഖനനം; വെള്ളക്കെട്ടും ഇളകി നില്‍ക്കുന്ന പാറകളും ഭീഷണിയാവുന്നു

ഇതോടെ ഖനനം തടയാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍

 അടുക്കംമലയെ തുരന്ന് ചെങ്കല്‍ ഖനനം; വെള്ളക്കെട്ടും ഇളകി നില്‍ക്കുന്ന പാറകളും ഭീഷണിയാവുന്നു

കോഴിക്കോട്ടെ അടുക്കംമല ചെങ്കല്‍ ഖനനത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. തൂങ്ങി നില്‍ക്കുന്ന പാറകള്‍ക്കിടയിലെ ഖനനം ഏതു നിമിഷവും അപകടത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. എന്നാല്‍ കോടതി ഉത്തരവടക്കം തങ്ങള്‍ക്ക് അനുകൂലമായി ഉള്ളതായാണ് ക്വാറി നടത്തിപ്പുകാരുടെ നിലപാട് . ഇതോടെ ഖനനം തടയാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോട് ക്വാറിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങി.