LiveTV

Live

Kerala

പൃഥ്വിയുടെ വക വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ അവശ്യ സാധനങ്ങള്‍

തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് പൃഥ്വി ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ നല്‍കിയെന്ന വിവരം ഇന്ദ്രജിത്താണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

പൃഥ്വിയുടെ വക വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ അവശ്യ സാധനങ്ങള്‍

ചേട്ടൻ ഇന്ദ്രജിത്തും കുടുംബവും പ്രളയ ദുരിത ബാധിതര്‍ക്ക് സാന്ത്വനം ഏകുമ്പോള്‍ സ്ഥലത്തില്ലെങ്കിലും ഒപ്പം ചേരുകയാണ് പൃഥ്വിരാജ്. ഒരു ട്രക്ക് നിറയെ സാധനങ്ങളാണ് പൃഥ്വി വയനാട്ടിലേക്ക് കൊടുത്തുവിട്ടത്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് പൃഥ്വി ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ നല്‍കിയെന്ന വിവരം ഇന്ദ്രജിത്താണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തിരുനെല്ലിയിലെ പഞ്ചായത്ത് പ്രസിഡന്‍റിനെ ഏല്‍പിക്കാനായാണ് ട്രക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്.

ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും പ്രളയ ദുരിത ബാധിതര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നേരത്തെ തന്നെ സജീവമായിരുന്നു. അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കിയത്. ആളുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനം രണ്ട് ദിവസം കൂടി നീട്ടുകയായിരുന്നു. ഇതുവരെ അന്‍പോട് കൊച്ചി 26 ട്രക്ക് സാധനങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്. ഇന്ന് രാത്രിയോടെ അന്‍പോട് കൊച്ചി കലക്ഷന്‍ പോയിന്‍റ് പ്രവര്‍ത്തനം അവസാനിപ്പിക്കും.