LiveTV

Live

Kerala

പ്രകൃതിദുരന്തത്തെക്കാൾ വൻ ദുരന്തങ്ങളെ അൺഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ; പരിഹാസവുമായി പ്രശാന്ത് നായര്‍ ഐ.എ.എസ്

തമ്മിൽ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാർ ഉണർന്ന് കഴിഞ്ഞാൽ നമ്മൾ സീൻ കാലിയാക്കണം എന്നാണ് ശാസ്ത്രം 

പ്രകൃതിദുരന്തത്തെക്കാൾ വൻ ദുരന്തങ്ങളെ അൺഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ; പരിഹാസവുമായി പ്രശാന്ത് നായര്‍ ഐ.എ.എസ്

വെള്ളപ്പൊക്കത്തിന്റെ ഭീകരത കുറഞ്ഞു തുടങ്ങിയതോടെ ജാതി, മത, വര്‍ഗ ചിന്തകള്‍ തല പൊക്കിത്തുടങ്ങിയതായി പ്രശാന്ത് നായര്‍ ഐ.എ.എസ്. ഏതായാലും സ്ഥിതിഗതികൾ നോർമലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താൻപോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും വേണ്ടത്ര റിലീഫ് മെറ്റീരിയലുകൾ മൊബിലൈസായി നല്ല രീതിയിൽ പലയിടത്ത് നിന്നും എത്തിത്തുടങ്ങിയെന്നും വേണം മനസ്സിലാക്കാൻ. സന്നദ്ധപ്രവർത്തകർ- യുവതീയുവാക്കൾ പ്രത്യേകിച്ച്- തെക്കും വടക്കും തിയറികളും ഈ വർഷം കൊടുക്കാനുള്ള സ്റ്റാർട്ടിംഗ് ട്രബിളും ഒക്കെ കാറ്റിൽ പറത്തി. കാര്യങ്ങൾ ലേശം സെറ്റിലായി എല്ലിനിടയിൽ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്. ഏതായാലും സ്ഥിതിഗതികൾ നോർമലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താൻപോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു.

തമ്മിൽ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാർ ഉണർന്ന് കഴിഞ്ഞാൽ നമ്മൾ സീൻ കാലിയാക്കണം എന്നാണ് ശാസ്ത്രം. അല്ലെങ്കിൽ ഈ മഹാന്മാർ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും. പ്രകൃതിദുരന്തത്തെക്കാൾ വൻ ദുരന്തങ്ങളെ അൺഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ.

കഴിഞ്ഞ ഏതാനും ദിവസം അവധി ആയിരുന്നല്ലോ. അത് കഴിഞ്ഞു. കൂട്ടിരിക്കാനിനി അല്ലെങ്കിലും പറ്റില്ല. മഴയും മഴക്കെടുതിയുമൊന്നുമല്ലാത്ത ഔദ്യോഗികമായ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതിലേക്ക് മടങ്ങട്ടെ.

മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും വേണ്ടത്ര റിലീഫ് മെറ്റീരിയലുകൾ മൊബിലൈസായി നല്ല രീതിയിൽ പലയിടത്ത് നിന്നും...

Posted by Prasanth Nair on Tuesday, August 13, 2019