LiveTV

Live

Kerala

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; കിഴക്കന്‍ പ്രദേശങ്ങളിലും മഴ തുടരുന്നു

ഇന്നലെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററിലധികമാണ് ഉയര്‍ന്നത് 

 പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; കിഴക്കന്‍ പ്രദേശങ്ങളിലും മഴ തുടരുന്നു

എറണാകുളം ജില്ലയുടെ മലയോര മേഖലകളിലടക്കം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുന്നു. ഇന്നലെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററിലധികമാണ് ഉയര്‍ന്നത്. കോതമംഗലം താലൂക്കിൽ ജാഗ്രത നിർദേശം തുടരുന്നുണ്ട്.

ഇന്നലെ ജില്ലയിൽ നഗരത്തിലും മലയോര മേഖലകളിലും മഴ പെയ്തിരുന്നു. കിഴക്കൻ മേഖലയിലായിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. സാധാരണ നിലയിലായിരുന്ന പെരിയാറിലെ ജലനിരപ്പ് 1.7 മീറ്റർ ആയി ഉയർന്നു. മഴ തുടർന്നാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. പെരിയാറിനെ തീരപ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും പെയ്ത മഴയാണ് ജലനിരപ്പ് കുതിച്ചുയരാൻ കാരണം. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങുന്നതിന് മുൻപ് തന്നെ വീണ്ടും പുഴയിലെ ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം,കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് നൽകിയ അതീവ ജാഗ്രത നിർദ്ദേശം തുടരുകയാണ്. കടവൂരിലും നേര്യമംഗലത്തും തുറുന്ന ക്യാമ്പുകൾ പ്രവർത്തനം തുടരുന്നുണ്ട്. നിലവിൽ ജില്ലയിലാകെ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 988 കുടുംബങ്ങളിൽ നിന്നുള്ള 3135 പേരാണ് താമസിക്കുന്നത്. ഇതിനോടകം 138 ക്യാമ്പുകൾ പിരിച്ച് വിട്ടിട്ടുണ്ട്.