LiveTV

Live

Kerala

മഴ ശമിച്ചു; പത്തനംതിട്ടയില്‍ ജലനിരപ്പ് താഴുന്നില്ല

പമ്പ ഡാമിൽ സംഭരണശേഷിയുടെ 50 ശതമാനവും, കക്കിയിൽ 44 ശതമാനവുമാണ് വെള്ളമുള്ളത്.

മഴ ശമിച്ചു; പത്തനംതിട്ടയില്‍ ജലനിരപ്പ് താഴുന്നില്ല

പത്തനംതിട്ടയിൽ മഴ ശമിച്ചെങ്കിലും നദികളിലെ ജലനിരപ്പ് താഴുന്നില്ല. ഡാമുകളിലും ജല നിരപ്പ് കുടുകയാണ്. ഇന്നലെ ജില്ലയിൽ ലഭിച്ചത് 7.46 സെന്റീമീറ്റർ മഴയാണ്. നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതയാണ് ജില്ലയിൽ നൽകിയിരിക്കുന്നത്.

പമ്പ നദിയുടെ തീരത്തുള്ള പല വീടുകളിലേക്കും വെള്ളം കയറി. മഴ ശക്തമായതിനെ തുടർന്ന് കുരുമ്പൻ മൂഴി അരയാഞ്ഞലിമൺ ക്രോസ്‍വെകൾ വീണ്ടും വെള്ളത്തിലായി. നിർത്തലാക്കിയ ദുരിതാശ്വാസ ക്യാമ്പുകൾ പലതും പുനരാരംഭിച്ചു. പമ്പ ഡാമിൽ സംഭരണശേഷിയുടെ 50 ശതമാനവും, കക്കിയിൽ 44 ശതമാനവുമാണ് വെള്ളമുള്ളത്.

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. മൂഴിയാറിലെ ജലനിരപ്പ് 185 മീറ്ററാണ്. ജില്ലയുടെ കിഴക്കൻ വന മേഖലയിൽ കനത്ത മഴ പെയ്തതിനാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനത്തിനായി തിരുവല്ല മല്ലപ്പളി താലൂക്കുകളിൽ 2 പുതിയ ക്യാംപുകൾ കൂടി തുറന്നു. ഇതോടെ ജില്ലയിൽ 87 ക്യാംപുകളിലായി 2251 കുടുംബങ്ങളിലായി 7,633 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.