LiveTV

Live

Kerala

‘കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരും’

ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

‘കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരും’

ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളെ ഒരുമിച്ചു മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. മലപ്പുറത്ത് ചേർന്ന പ്രളയ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കവളപ്പാറയിൽ കാണാതായ അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രളയബാധിത പ്രദേശങ്ങളിലെ സാഹചര്യവും രക്ഷാ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ടും കലക്ടർ യോഗത്തിൽ അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച പ്രദേശങ്ങളിളിലെ ജനപ്രതിനിധികൾ നിർദ്ദേശങ്ങൾ പങ്കുവച്ചു. ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. വിവിധ വകുപ്പുകളുടെ ഏകോപനം വഴി സർക്കാർ സഹായം വേഗത്തിലാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് എന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കളക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ ജില്ലാതല അവലോകനയോഗം തുടരാനും തീരുമാനിച്ചിട്ടുണ്ട്.