LiveTV

Live

Kerala

ആശ്വാസ വെയില്‍; മലബാറില്‍ മഴ കുറയുന്നു

ശുചീകരണത്തിനായി എങ്ങും സന്നദ്ധ പ്രവര്‍ത്തകരുടെ പ്രളയമായിരുന്നു.

ആശ്വാസ വെയില്‍; മലബാറില്‍ മഴ കുറയുന്നു

മലബാര്‍ മേഖലയിലും മഴയുടെ ശക്തി കുറഞ്ഞു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കണ്ണൂരും കാസര്‍ഗോഡുമടക്കം ഒരിടത്തും ഇന്ന് കാര്യമായ മഴയുണ്ടായില്ല.

ദിവസങ്ങള്‍ക്ക് ശേഷം മാനം തെളിഞ്ഞു നിന്നു. മഴമാറി വെയില്‍ കൂടി എത്തിയത് ആശ്വാസമായി. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കണ്ണൂരില്‍ പോലും ഇന്ന് മഴയുണ്ടായില്ല. കാസര്‍ഗോഡ് മാത്രം ഇടയ്ക്കിടെ മഴ വന്നു പോയും നിന്നു.

കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും തെളിഞ്ഞ ആകാശമായിരുന്നു. ഇതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി. ജനം കൈമെയ് മറന്ന് ഒറ്റകെട്ടായി വീടും നാടും ശുചീകരിച്ചു. ശുചീകരണത്തിനായി എങ്ങും സന്നദ്ധ പ്രവര്‍ത്തകരുടെ പ്രളയമായിരുന്നു.

താഴ്ന്ന പ്രദേശങ്ങളില്‍ നിന്നടക്കം വെള്ളം ഇറങ്ങിയതോടെ മിക്ക ജില്ലകളിലും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചു.