LiveTV

Live

Kerala

ആലപ്പുഴയില്‍ മാനം തെളിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍

കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ കനത്ത ജാഗ്രത പുലർത്തണമെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിർദേശം.

ആലപ്പുഴയില്‍ മാനം തെളിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍

ആലപ്പുഴ ജില്ലയിൽ മഴ കുറഞ്ഞു. തെളിഞ്ഞ കാലാവസ്ഥയാണ് ജില്ലയിൽ നിലവിലുള്ളത്. എന്നാൽ പമ്പയാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നതിനാൽ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ കനത്ത ജാഗ്രത പുലർത്തണമെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിർദേശം.

മഴ കുറഞ്ഞെങ്കിലും കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലം ഇപ്പോഴും വെള്ളത്തിലാണ്. കൈനകരി, എടത്വ, മുട്ടാർ, ചമ്പക്കുളം മേഖലകളിലെല്ലാം ഇപ്പോഴും വീടുകളിലും വയലുകളിലുമല്ലാം വെള്ളം കേറിക്കിടക്കുകയാണ്. മഴ കുറഞ്ഞെങ്കിലും ഇവിടങ്ങളിൽ വെള്ളം ഇതുവരെയും താഴ്ന്നിട്ടില്ല. പാടശേഖരങ്ങളിലെ മട വീണ് വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ മടകൾ പുനസ്ഥാപിക്കാൻ ഭരണകൂടം നടപടികൾ ആരംഭിച്ചു.

വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ട ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിലെ എ.സി റോഡിൽ വെള്ളം ഇറങ്ങാത്തതിനെ തുടർന്ന് ഇതുവരെയും ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ജില്ലയിൽ 132 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,2861 ആളുകളാണുള്ളത്.