LiveTV

Live

Kerala

കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി ലഭിച്ചു

ഇന്ന് മാത്രം മൂന്ന് മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ലഭിച്ചത്.

കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി ലഭിച്ചു

പ്രളയം ദുരിതം വിതച്ച കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 32 ആയി. ഇന്ന് മാത്രം മൂന്ന് മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ലഭിച്ചത്.

ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 107 ആയി. എന്നാല്‍ മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.