LiveTV

Live

Kerala

സ്വര്‍ണ വില കുതിക്കുന്നു; പവന് 28,000 രൂപ

ഗ്രാമിന് 25 രൂപ കൂടി 3500 രൂപയായി

 സ്വര്‍ണ വില കുതിക്കുന്നു; പവന് 28,000 രൂപ

സ്വര്‍ണ വില സര്‍വ്വകാല റെക്കോഡില്‍. പവന് 200 രൂപ വര്‍ദ്ധിച്ച് 28,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3500 രൂപയായി. ഇന്നലെ പവന് 27,800 രൂപയായിരുന്നു സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3,500രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനയാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കുതിക്കാനുളള ഒരു കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

യുഎസ് - ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണവില കുതിച്ച് ഉയരുകയായിരുന്നു.

2019 - 20 കാലയളവില്‍ ലോകസാമ്പത്തിക വളര്‍ച്ച കുറയുമെന്ന വിലയിരുത്തലുകളും സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ഇടിവും സ്വര്‍ണ വില വര്‍ധിക്കുന്നതിനിടയാക്കി. ഇതോടൊപ്പം കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും രാജ്യത്തെ സ്വര്‍ണവില കുതിക്കാന്‍ കാരണമായി.

എന്തായാലും നവംബര്‍ മാസം വരെ സ്വര്‍ണ വില കുറയില്ല. പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നയാള്‍ക്ക് ശരാശി 31,000 രൂപയെങ്കിലും നല്‍കേണ്ടി വരും.