LiveTV

Live

Kerala

മലവെള്ളപ്പാച്ചിലില്‍ വഴി തെറ്റിവന്ന കുട്ടിയാന

ഏറെ നേരം പുഴയോരത്തുകൂടി ആനക്കുട്ടി തനിച്ചു കളിച്ചിട്ടും തള്ളയാനയെ കാണാത്തതിനെ തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു

നിലമ്പുരില്‍ മലവെള്ളപ്പാച്ചിലില്‍ എത്തിയ ആനക്കുട്ടിയെ തിരികെ കാട്ടിലേക്ക് വിട്ടു. ശങ്കരങ്കോടിന് സമീപമുള്ള പുളിങ്കരക്കയ്യില്‍ കണ്ട ആനക്കൂട്ടത്തോടൊപ്പം വനപാലകര്‍ കുട്ടിയാനയെ കാട്ടിലേക്ക് വിടുകയായിരുന്നു.

നിലമ്പൂരിന് സമീപം കരുളായി കരിന്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതാണ് കുട്ടിയാന. ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള ആനയെ ഇന്നലെയാണ് കരുളായിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ഏറെ നേരം പുഴയോരത്തുകൂടി ആനക്കുട്ടി തനിച്ചു കളിച്ചിട്ടും തള്ളയാനയെ കാണാത്തതിനെ തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കാട്ടില്‍ തിരച്ചില്‍ നടത്തി വനപാലകര്‍ ആനക്കൂട്ടത്തെ കണ്ടെത്തുകയും കുട്ടിയാനയെ ഒപ്പം വിടുകയുമായിരുന്നു