LiveTV

Live

Kerala

പ്രളയക്കെടുതി; വിമര്‍ശവുമായി ധനമന്ത്രി, പുനരധിവാസത്തിന് കേന്ദ്രം തടസം നില്‍ക്കുന്നു  

പണം വായ്പയെടുക്കുന്നത് സംസ്ഥാനമാണ്, പക്ഷേ അധികപണം കണ്ടെത്തുന്നതിന് കേന്ദ്രത്തിന്റെ നിലപാടാണ് തടസം, ഇത് ആവർത്തിച്ച് കേരളം വ്യക്തമാക്കിയിട്ടും കേന്ദ്രം തിരുത്താൻ സന്നദ്ധമായിട്ടില്ലെന്നും തോമസ് ഐസക്

പ്രളയക്കെടുതി; വിമര്‍ശവുമായി ധനമന്ത്രി, പുനരധിവാസത്തിന് കേന്ദ്രം തടസം നില്‍ക്കുന്നു  

സംസ്ഥാനത്തുണ്ടാകുന്ന പ്രളയക്കെടുതി മറികടക്കുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ തടസം നിൽക്കുകയാണെന്ന് ധന മന്ത്രി ഡോ.തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമാണ് പ്രളയമേൽപ്പിക്കുന്നത്. ഇതിന് സംസ്ഥാനത്തിന് കൂടുതൽ പണം ആവശ്യമാണ്. കേന്ദ്രം നിലപാട് തിരുത്തിയാൽ കേരളം സ്വന്തം നിലക്ക് ബാധ്യതയേറ്റെടുത്ത് പണം കണ്ടെത്താമെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.

പണം വായ്പയെടുക്കുന്നത് സംസ്ഥാനമാണ്, പക്ഷേ അധികപണം കണ്ടെത്തുന്നതിന് കേന്ദ്രത്തിന്റെ നിലപാടാണ് തടസം. ഇത് ആവർത്തിച്ച് കേരളം വ്യക്തമാക്കിയിട്ടും കേന്ദ്രം തിരുത്താൻ സന്നദ്ധമായിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.