LiveTV

Live

Kerala

പത്തനംതിട്ടയില്‍ മഴ തുടരുന്നു; പമ്പയില്‍ ജലനിരപ്പുയര്‍ന്നു

പമ്പ കരകവിഞ്ഞ് ഒഴുകിയുണ്ടായ പ്രളയം പത്തനംതിട്ടയെ തകർത്തിട്ട് ഇന്ന് ഒരു വർഷവും തികയുകയാണ്

പത്തനംതിട്ടയില്‍ മഴ തുടരുന്നു; പമ്പയില്‍ ജലനിരപ്പുയര്‍ന്നു

പത്തനംതിട്ട ജില്ലയിൽ മഴ തുടരുകയാണ്. പമ്പാ നദിയിൽ പത്ത് അടിയോളമാണ് ജലനിരപ്പ് ഉയർന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പ കരകവിഞ്ഞ് ഒഴുകിയുണ്ടായ പ്രളയം പത്തനംതിട്ടയെ തകർത്തിട്ട് ഇന്ന് ഒരു വർഷവും തികയുകയാണ്.

ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ ജില്ലയിൽ പല ഭാഗങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. പമ്പയുടെയും അച്ഛൻ കോവിലാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. രാത്രിയിലുണ്ടായ മഴയിൽ പമ്പയിൽ 10 അടിയും അച്ചൻകോവിലിൽ 4 അടിയുമാണ് ജലനിരപ്പ് ഉയർന്നത്.

മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുകളുടെ വൃഷ്ടി പ്രദേശത്തും ഇന്നലെ മഴ ശക്തമായിരുന്നു. നിലവിൽ പമ്പ, കക്കി, മൂഴിയാർ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. മണിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നിരിക്കുകയണ്. അപ്പർ കുട്ടനാടൻ മേഖലയും വെള്ളപ്പൊക്കത്തിലാണ്. 97 ദുരിതാശ്വാസ ക്യാമ്പുകളിലായി 8000 ത്തോളം പേരാണ് കഴിയുന്നത്. മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയും ജില്ലയിലുണ്ട്.