LiveTV

Live

Kerala

മാവൂര്‍ പ്രളയക്കെടുതികളില്‍ നിന്ന് കര കയറാന്‍ ഇനിയുമേറെ സമയമെടുക്കും

കഴിഞ്ഞ പ്രളയത്തില്‍ നിന്ന് കരകയറും മുന്‍പെയാണ് മാവൂരിനെ വീണ്ടും പ്രളയം മുക്കിക്കളഞ്ഞത്

 മാവൂര്‍ പ്രളയക്കെടുതികളില്‍ നിന്ന് കര കയറാന്‍ ഇനിയുമേറെ സമയമെടുക്കും

കോഴിക്കോട് ജില്ലയില്‍ പ്രളയത്തില്‍ വലിയ ദുരിതമേറ്റു വാങ്ങിയ പഞ്ചായത്താണ് മാവൂര്‍. മൂന്ന് ദിവസം മാവൂര്‍ പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടന്നു. ഗതാഗതം പോലും മൂന്ന് ദിവസം നിലച്ചു. മാവൂര്‍ പ്രളയക്കെടുതികളില്‍ നിന്ന് കരകയറാന്‍ ഇനിയുമേറെ സമയമെടുക്കും.

കഴിഞ്ഞ പ്രളയത്തില്‍ നിന്ന് കരകയറും മുന്‍പെയാണ് മാവൂരിനെ വീണ്ടും പ്രളയം മുക്കിക്കളഞ്ഞത്. വീടുകളില്‍ വെള്ളം കയറി. രണ്ടായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നിരവധി ഏക്കര്‍ കൃഷി നശിച്ചു. ഗ്രാമീണ റോഡുകളില്‍ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

നാല്‍പതിലധികം വൈദ്യുത പോസ്റ്റുകള്‍ വീണു. നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായി. കിണറുകളും കുടിവെള്ള പദ്ധതികളും വെള്ളത്തിനടിയിലായി. വലിയ കുടിവെള്ള ക്ഷാമവും മാവൂര്‍ വരും ദിവസങ്ങളില്‍ നേരിടും. വെള്ളം ഇറങ്ങുന്നതിനനുസരിച്ച് തന്നെ കിണറുകള്‍ ശുചീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.