LiveTV

Live

Kerala

മധ്യകേരളത്തിലും മലബാറിലും കനത്ത മഴ; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു 

പമ്പ,മണിമല, അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. എ.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് തുടർച്ചയായ നാലാം ദിവസവും ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

 മധ്യകേരളത്തിലും മലബാറിലും കനത്ത മഴ; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു 

മധ്യകേരളത്തിലും മലബാറിലെ പലയിടങ്ങളിലും ശക്തമായ മഴ. കോഴിക്കോടും മലപ്പുറത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. മീനച്ചിലാറ്റിലും പമ്പ , മണിമല, അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. എ.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് തുടർച്ചയായ നാലാം ദിവസവും ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

അതേസമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കിട്ടി. ഇതുവരെ കിട്ടയത് 24 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. മുപ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.