LiveTV

Live

Kerala

കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴ തുടരുന്നു

പുഴകളിലെ ജലനിരപ്പ് കാര്യമായി ഉയരാത്തത് ആശ്വാസമായിട്ടുണ്ട്

കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴ തുടരുന്നു

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴ തുടരുന്നു. പുഴകളിലെ ജലനിരപ്പ് കാര്യമായി ഉയരാത്തത് ആശ്വാസമായിട്ടുണ്ട്. ക്യാമ്പുകളില്‍ നിന്നും ഭൂരിഭാഗം ആളുകളും വീടുകളിലേക്ക് മടങ്ങി.

കോഴിക്കോട് ജില്ലയില്‍ രണ്ട് ദിവസമായി മാറി നിന്ന മഴ ഇന്നലെ വൈകിട്ടോടെ വീണ്ടും ശക്തിയാര്‍ജിച്ചു. രാവിലെ മുതല്‍ ശക്തമല്ലെങ്കിലും തുടര്‍ച്ചയായി ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര മേഖലയിലും മഴ തുടരുന്നു. ചാലിയാറിലും പൂനൂര്‍ പുഴയിലുമെല്ലാം ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളമിറങ്ങിയപ്പോള്‍ തകര്‍ന്ന വീടുകള്‍ കണ്ട ആധിയിലാണ് പലരും.

പലയിടത്തും വെള്ളമിറങ്ങിയതിനാല്‍ ആളുകള്‍ ക്യാമ്പുകളില്‍നിന്നും മടങ്ങിത്തുടങ്ങി.ആളുകള്‍ കുറഞ്ഞതോടെ 221 ക്യാമ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.12000ത്തോളം ആളുകളാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്. മഴ ശക്തമാകുകയാണെങ്കില്‍ വീടുകളില്‍ നിന്നും മടങ്ങിയവര്‍ ക്യാമ്പുകളിലേക്ക് തിരിച്ചെത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.