LiveTV

Live

Kerala

കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യത

നിലവില്‍ ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല. പെരിയാറിലെ ജലനിരപ്പും നന്നേ കുറഞ്ഞിട്ടുണ്ട്

 കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യത

എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല. പെരിയാറിലെ ജലനിരപ്പും നന്നേ കുറഞ്ഞിട്ടുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കോതമംഗലം താലൂക്കിലെ കടവൂര്‍, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 1840 കുടുംബങ്ങളില്‍ നിന്നായി 5927 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. മഴ കുറഞ്ഞ് വെള്ളമിറങ്ങിയതോടെ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന നിരവധി പേര്‍ ഇന്നലെ വീടുകളിലേക്ക് മടങ്ങി. പെരിയാറിലെ ജലനിരപ്പും നന്നേ കുറഞ്ഞിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല. ഡാമുകളിലെ ജിലനിരപ്പിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല.