LiveTV

Live

Kerala

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി പത്തുകോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി 

വയനാട് പുത്തുമലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച ജമാത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി പത്തുകോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി 

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി പത്തുകോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി. സര്‍ക്കാരുമായി സഹകരിച്ചും പൊതുജനങ്ങളുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഘട്ടം കവളപ്പാറയിലും പുത്തുമലയിലും ആയിരിക്കും.

ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ പീപ്പിള്‍സ് ഫൗണ്ടേഷനാണ്‌ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. വയനാട് പുത്തുമലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച ജമാത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. ദുരന്തകാരണങ്ങള്‍ ശാസ്ത്രിയമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.