LiveTV

Live

Kerala

കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും

 കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും

ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സർവകലാശാലയിൽ ആയിരിക്കും ജോലി നൽകുക. ഇതിന് പുറമെ ആറ് ലക്ഷം രൂപയുടെ ധനസഹായം ബഷീറിന്റെ കുടുംബത്തിന് നൽകാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.