LiveTV

Live

Kerala

കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയും

സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയും

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാജ്യത്തിന് പുറത്തുനിന്ന് വരെ സഹായമെത്തുന്നു. കേരളീയരുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് ഇലിസ് സർക്കോണ.

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമമേറിയ ഘട്ടത്തില്‍ കേരളീയർക്കൊപ്പമാണെന്നും ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് കേരളീയര്‍ക്ക് ഉണ്ടാകട്ടെയെന്നും ഇലിസ് സന്ദേശത്തില്‍ പറയുന്നു.

സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി...

Posted by Pinarayi Vijayan on Wednesday, August 14, 2019