LiveTV

Live

Kerala

കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. 95 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്

 കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്;  രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

അതി തീവ്ര മഴകാരണം കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് .സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. 95 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍‌ കാരണം. മലപ്പുറം, കോഴിക്കോട് ജല്ലകളിലാണ് റെഡ് അലർട്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴക്കാണ് സാധ്യത. അതിനാൽ ജാഗ്രത തുടരും.

വെള്ളിയാഴ്ചക്ക് ശേഷം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇതുവരെ 1206 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. 67562 കുടുംബങ്ങളിൽ നിന്നായി 221286 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്. 1057 വീടുകൾ പൂർണമായും 11159 വീടുകൾ ഭാഗികമായും തകർന്നെന്നാണ് സർക്കാർ കണക്ക്. 59 പേരെ കാണാനില്ലെന്നും 34 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.