LiveTV

Live

Kerala

ദുരിത ബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; വീടും ഭൂമിയും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ

പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും ചേര്‍ന്ന് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കും. പട്ടികയില്‍ ആക്ഷേപമുള്ളവരുടെ പരാതി പിന്നീട് കേള്‍ക്കും

ദുരിത ബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; വീടും ഭൂമിയും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ

മഴക്കെടുതിയില്‍ അകപ്പെട്ട ദുരിതബാധിതകര്‍ക്ക് 10000 രൂപ അടിയന്തര സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. വീടും ഭൂമിയും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 4 ലക്ഷം രൂപയും നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കും ദുരന്തബാധിതര്‍ക്കും 15 കിലോ അരിവീതം സൌജന്യമായി നല്‍കാനും തീരുമാനിച്ചു.

വാർത്താ സമ്മേളനം

Posted by Pinarayi Vijayan on Tuesday, August 13, 2019

കഴിഞ്ഞ പ്രളയ സമയത്ത് 10000 രൂപ വീതമുള്ള അടിയന്തര സഹായം അനര്‍ഹര്‍ക്കും ലഭിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടത്തി ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വില്ലേജ് ഓഫീസറും ദുരന്തമുണ്ടായ സ്ഥലത്തെ തദ്ദേശസ്ഥാപന സെക്രട്ടറിയും ചേര്‍ന്ന് അര്‍ഹരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇതിന്‍മേല്‍ പരാതിയുണ്ടെങ്കില്‍ അത് കേട്ട് പരിഹരിച്ച ശേഷമായിരിക്കും 10000 രൂപ വീതം നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്താതെ ബന്ധുവീടുകളില്‍ താമസിക്കുന്ന അര്‍ഹരായവര്‍ക്കും അടിയന്തര സഹായം ലഭിക്കും.

കൃഷിനാശം,കുടിവെള്ള പ്രശ്നം എന്നിവയ്ക്ക് കഴിഞ്‍ തവണത്തെപ്പോലെ ധനസഹായം നല്‍കും. ദുരിതബാധിതരുടെ അക്കൌണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിബന്ധന ഒഴിവാക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാഠപുസ്തകങ്ങള്‍ നഷ്ടമായര്‍ക്ക് അടിയന്തരമായി അത് നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് സൌജന്യമായി അത് നല്‍കാനുള്ള തീരുമാനവും മന്ത്രിസഭായോഗം എടുത്തിട്ടുണ്ട്.