LiveTV

Live

Kerala

കവളപ്പാറയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പള്ളി

കെ.എൻ.എമ്മിന്റെ കീഴിലുള്ള പള്ളി പോസ്റ്റുമോർട്ടത്തിനായി തുറന്നുകൊടുത്ത്​ മനുഷ്യത്വത്തിന്റെ മാതൃകയാവുകയാണ്​. 

കവളപ്പാറയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പള്ളി

കവളപ്പാറ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യമൊരുക്കി പോത്തുകല്ലിലെ മുസ്‍ലിം പള്ളി. മണ്ണിനടിയിൽ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് പോത്തുകൽ അങ്ങാടിയിലെ മസ്ജിദുൽ മുജാഹിദീൻ പള്ളിയിൽ ഒരുക്കിയിരിക്കുന്നത്.

കെ.എൻ.എമ്മിന്റെ കീഴിലുള്ള പള്ളി പോസ്റ്റുമോർട്ടത്തിനായി തുറന്നുകൊടുത്ത് മനുഷ്യത്വത്തിന്റെ മാതൃകയാവുകയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിയിരിക്കുന്നത്. ദിവസങ്ങളായി മണ്ണിനടിയിൽ കുടുങ്ങിയ ശരീരങ്ങൾ പുറത്തെടുത്ത് 22 കി.മീ അകലെയുള്ള നിലമ്പൂർ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തി തിരിച്ചുകൊണ്ടുവരിക എന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായതിനെ തുടര്‍ന്നാണ് പള്ളിയില്‍ സൗകര്യമൊരുക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.