LiveTV

Live

Kerala

കാസര്‍കോട് ജില്ലയില്‍ വ്യാപക കൃഷി നാശം

ജില്ലയില്‍ ഈ കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇത് വരെ 12 കോടിയിലധികം രൂപയുടെ കൃഷി നശിച്ചെന്നാണ് കണക്ക് 

 കാസര്‍കോട് ജില്ലയില്‍ വ്യാപക കൃഷി നാശം

കാസര്‍കോട് ജില്ലയില്‍ കനത്ത കാലവര്‍ഷം തീര്‍ത്തത് വ്യാപക കൃഷി നാശം. ജില്ലയില്‍ ഈ കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇത് വരെ 12 കോടിയിലധികം രൂപയുടെ കൃഷി നശിച്ചെന്നാണ് കണക്ക്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്താല്‍ ഇത് ഇനിയും വര്‍ധിക്കും.

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയാണ് പെയ്തത്. മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെയാണ് വ്യാപകമായ കൃഷിനാശം ജില്ലയിലുണ്ടായത്. മലയോര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം. ഇത് വരെ 4000ത്തിലധികം കര്‍ഷകരുടെ 12 കോടിയിലധികം രൂപയുടെ കൃഷി നശിച്ചു. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായെന്നാണ് കണക്ക് . കാലവര്‍ഷം മൂലം ഇതിന് മുന്‍പ് ഇത്രയും വലിയ വിളനാശം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഇന്നടക്കം രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇനിയും മഴ ശക്തി പ്രാപിച്ചാല്‍ കൃഷിനാശം ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയാകും.