LiveTV

Live

Kerala

‘’ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്’’; ദുരിതാശ്വാസ ക്യാമ്പിലെത്തിയ തനിക്ക് ഭക്ഷണം വിളമ്പിയ അനുഭവം പങ്കുവച്ച് എറണാകുളം കലക്ടര്‍

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ ഫാക്ട് ടൗണ്‍ഷിപ്പ് സ്കൂളിൽ എത്തിയത് 

 ‘’ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്’’; ദുരിതാശ്വാസ ക്യാമ്പിലെത്തിയ തനിക്ക് ഭക്ഷണം വിളമ്പിയ അനുഭവം പങ്കുവച്ച് എറണാകുളം കലക്ടര്‍

പ്രളയം നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്. പണ്ട് നാട്ടിന്‍പുറങ്ങളില്‍ വച്ച് നഷ്ടമായ ആ പങ്കുവയ്ക്കലിന്റെ നന്‍മയെ.. നീ കഴിച്ചോ എന്ന ചോദിക്കുന്ന സ്നേഹാന്വേഷണങ്ങളെ..അത്തരമൊരു സ്നേഹത്തിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ്. ദുരിതാശ്വാസ ക്യാമ്പിലെത്തിയ തനിക്ക് അവിടെയുള്ള ഒരു അമ്മ ഭക്ഷണം വിളമ്പിത്തന്ന സംഭവമാണ് കലക്ടര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ ഫാക്ട് ടൗണ്‍ഷിപ്പ് സ്കൂളിൽ എത്തിയത് . വില്ലേജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്ന് മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പു കൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി. മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ...

Posted by Collector, Ernakulam on Monday, August 12, 2019