LiveTV

Live

Kerala

300ലധികം റേഷന്‍ കടകളില്‍ വെള്ളം കയറി; ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു

ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങളില്‍ പൂപ്പല്‍‍ ബാധിച്ചു.

 300ലധികം റേഷന്‍ കടകളില്‍ വെള്ളം കയറി; ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു

സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കുതിര്‍ന്നു നശിച്ചു. 300ലധികം റേഷന്‍ കടകളില്‍ വെള്ളം കയറി. ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങളില്‍ പൂപ്പല്‍‍ ബാധിച്ചു.

അരിയും ഗോതമ്പും പഞ്ചസാരയുമുള്ള ചാക്കുകളാണ് ഇങ്ങനെ പൂപ്പല്‍ പിടിച്ച് കിടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 40 ടണിലധികം ഭക്ഷ്യധാന്യങ്ങള്‍ കുതിര്‍ന്ന് നശിച്ചതായാണ് പ്രാഥമിക നിഗമനം. അരി, ഗോതമ്പ്, പഞ്ചസാര എന്നിവ ഭക്ഷ്യയോഗ്യമല്ലാതായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഭക്ഷ്യധാന്യങ്ങള്‍ എടുത്ത് മാറ്റാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് സാധിച്ചിരുന്നില്ല.

കഴിഞ്ഞ പ്രളയത്തില്‍ 950ലധികം റേഷന്‍ കടകള്‍ക്ക് നാശം സംഭവിച്ചിട്ടും ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് റേഷന്‍ വിതരണക്കാര്‍ പറയുന്നു. ഉപയോഗയോഗ്യമല്ലാതായ റേഷന്‍ സാധനങ്ങള്‍ക്ക് പകരം ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും റേഷന്‍ വ്യാപാരികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.