LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം

കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ജാമ്യം. ഹൈകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി.നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ മുഖ്യപ്രതി എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാബുവിനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതിയായ സാബുവിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴും ജയിലിൽ എത്തിച്ചപ്പോഴും കസ്റ്റഡി മർദ്ദനത്തെ കുറിച്ച് രാജ്കുമാർ പരാതിപ്പെട്ടിട്ടില്ലെന്നായിരുന്നു മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. കാലിലുണ്ടായ മുറിവ് വീണ് പരിക്കേറ്റതാണെന്നായിരുന്നു രാജ്കുമാർ പറഞ്ഞതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന ഉപാധികളോടെ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും സാബു അന്വേഷണ ഉദ്യോഗസ്ഥൻ മുൻപേ ഹാജരാകണം. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത് എന്നിവയാണ് മറ്റ് പ്രധാന ഉപാധികൾ. 40,000 രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.