LiveTV

Live

Kerala

എറണാകുളം ജില്ലയിൽ സ്ഥിതിഗതികൾ ശാന്തം; 98 ക്യാമ്പുകൾ പിരിച്ചുവിട്ടു

ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്ന പകുതിയോളം പേർ വീടുകളിലേക്ക് മടങ്ങി

എറണാകുളം ജില്ലയിൽ സ്ഥിതിഗതികൾ ശാന്തം; 98 ക്യാമ്പുകൾ പിരിച്ചുവിട്ടു

എറണാംകുളം ജില്ലയില്‍ വെള്ളം കയറിയ സ്ഥലങ്ങൾ പൂർവ്വസ്ഥിതിയിലേക്ക്മാറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്ന പകുതിയോളം പേർ വീടുകളിലേക്ക് മടങ്ങി.

ജില്ലയില്‍ ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് ദൃശ്യമായത്. വെള്ളപൊക്കം ആനുഭവപ്പെട്ട താഴ്ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തി. ഇന്നലെ കടുതൽ ആളുകൾ ക്യാമ്പുകൾ വിട്ട് വീടുകളിലേക്ക് മടങ്ങി. മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലെയും പെരിയാറിലെയും ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

എറണാംകുളം ജില്ലയില്‍ വെളളപ്പൊക്കം രൂക്ഷമായിരുന്ന ആലുവ, പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളിൽ സ്ഥിതിഗതികൾ ശാന്തമാണ്. മലയോര മേഖലയിലും മഴക്ക് കുറവുണ്ട്. എന്നാല്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യയുണ്ടെന്നുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ജില്ലാഭരണകൂടും കൂടുതല്‍ ജാഗ്രതയിലാണ്. ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയുടെ രണ്ടു സ്ഥലങ്ങളില്‍ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും ഭൂതത്താൻകെട്ട് അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു തന്നെയാണുള്ളത്. ജില്ലയിൽ ഇന്നലെ വരെ 98 ക്യാമ്പുകൾ പിരിച്ചുവിട്ടു. നിലവില്‍ ജില്ലയില്‍ 69 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 3582 കുടുംബങ്ങളിലില്‍ നിന്നായി 11759 ആളുകളാണ് ക്യാമ്പുകളിലുള്ളത്.