LiveTV

Live

Kerala

കവളപ്പാറയില്‍ ഇന്ന് നാല് മൃതദേഹം കണ്ടെത്തി

മൂന്ന് ദിവസമായി മഴ മാറി നിന്നത് തെരച്ചിലിന് ആക്കം കൂട്ടി.

കവളപ്പാറയില്‍ ഇന്ന് നാല് മൃതദേഹം കണ്ടെത്തി

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച നാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 23 ആയി. മൂന്ന് ദിവസമായി മഴ മാറി നിന്നത് തെരച്ചിലിന് ആക്കം കൂട്ടി. സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.