LiveTV

Live

Kerala

എടക്കല്‍ ഗുഹക്ക് സമീപം വ്യാപകമായ മണ്ണിടിച്ചില്‍

എട്ടാം തിയതിയാണ് സംഭവമുണ്ടായതെങ്കിലും പുറം ലോകം അറിയുന്നത് ഇപ്പോഴാണ്

എടക്കല്‍ ഗുഹക്ക് സമീപം വ്യാപകമായ മണ്ണിടിച്ചില്‍

വയനാട് എടക്കല്‍ ഗുഹക്ക് സമീപം വ്യാപകമായ മണ്ണിടിച്ചില്‍. പൊന്‍മുടികോട്ടക്ക് സമീപത്താണ് മണ്ണിടിച്ചലുള്ളത്. പ്രദേശത്തെ 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എട്ടാം തിയതിയാണ് സംഭവമുണ്ടായതെങ്കിലും പുറം ലോകം അറിയുന്നത് ഇപ്പോഴാണ്. വയനാട് പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ വീണ്ടുമൊരു വലിയ മഴ വന്നാല്‍ കാര്യങ്ങളെല്ലാം സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് വഴി തെളിക്കുമെന്നാണ് കാണപ്പെടുന്നത്. വിവരങ്ങളൊന്നും കൃത്യമായി ലഭിക്കാത്തതിനാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യത്തെ തള്ളിക്കളയാനാവില്ല.