LiveTV

Live

Kerala

മുഖ്യമന്ത്രി ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു

മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യമെത്തിയത്

 മുഖ്യമന്ത്രി ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു

ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു.മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യമെത്തിയത്.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്.

എല്ലാ കാര്യങ്ങളും നമുക്ക് ഒന്നിച്ചു നിന്ന് നേരിടാം. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന്...

Posted by Pinarayi Vijayan on Monday, August 12, 2019

എല്ലാ കാര്യങ്ങളും നമുക്ക് ഒന്നിച്ചു നിന്ന് നേരിടാം. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാവും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് മേപ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.