LiveTV

Live

Kerala

മഴ കുറയുന്നു; മലബാര്‍ മേഖലയില്‍ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ഇന്ന് റെഡ് അലേര്‍ട്ടില്ല. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം

 മഴ കുറയുന്നു; മലബാര്‍ മേഖലയില്‍  റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് റെഡ് അലേര്‍ട്ടില്ല. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മലബാര്‍ മേഖലയില്‍ താറുമാറായ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മംഗലാപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി.

മഴക്കെടുതിയില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പാലക്കാട് ഒരാള്‍ മുങ്ങിമരിച്ചു. 286 വീടുകള്‍ തകര്‍ന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്.