LiveTV

Live

Kerala

ദുരിതബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു

മലപ്പുറം ജില്ലാ കലക്ടറുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. ദുരിതബാധിത മേഖലയില്‍ കൂടുതല്‍ സഹായമെത്തേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു

ദുരിതബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു

വയനാട് മണ്ഡലത്തിലെ ദുരിതബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ യിലെത്തിയ രാഹുല്‍ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. മലപ്പുറം ജില്ലാ കലക്ടറുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. ദുരിതബാധിത മേഖലയില്‍ കൂടുതല്‍ സഹായമെത്തേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

നാലെ മുക്കാലോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി രാഹുൽ ഗാന്ധി കവളപ്പാറയിൽ എത്തിയത്. മലങ്കര സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യം എത്തിയത്. പ്രദേശത്തെ ദുരിത ബാധിതരോട് . ഏറെ നേരം സംസാരിച്ചു രാഹുൽ വിശദമായി ആളുകളെ കേൾക്കുകയും ചെയ്തു. ബന്ധുക്കളെ കാണാതായതായും വീട് നശിച്ചതും ക്യാമ്പിൽ കഴിയുന്നവർ രാഹുൽ ഗാന്ധിയോട് പങ്കുവച്ചു. വിശദമായി എല്ലാം കേട്ട് രാഹുൽ അവരെ ആശ്വസിപ്പിച്ചു. ശേഷം കവളപ്പാറയിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് 6 മണിയോടെ രാഹുൽ മമ്പാട് എം.ഇ.എസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ക്യാമ്പിലേക്ക് രാഹുലിനെ കാണാനായി നാട്ടുകാർ കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതു പൊലീസും നാട്ടുകാരുമായി വാക്കു തർക്കത്തിന് ഇടയാക്കി.

ദുരിതബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു

ക്യാമ്പിൽ നിന്നും പുറത്തു വന്ന രാഹുൽ വാഹനത്തിൽ നിന്നിറങ്ങി ആളുകളെ കണ്ടു. മലപ്പുറം കലക്ടറേറ്റിലെത്തി ജില്ലാകലക്ടറുമായി അവലോകന യോഗം നടത്തിയ രാഹുല്‍ ദുരിതബാധിതര്‍ക്ക് ഏറെ സഹായം ലഭ്യമാകാനുണ്ടെന്ന് പ്രതികരിച്ചു. നാളെ മണ്ഡലത്തിലെ മറ്റുമേഖലകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.