LiveTV

Live

Kerala

പത്തനംതിട്ടയിൽ മഴയുടെ അളവ് കുറഞ്ഞു

പമ്പയിലെയും അച്ചൻകോവിലാറിലെയും ജലനിരപ്പ് കുറഞ്ഞെങ്കിലും വയലുകളിൽ വെള്ളം കയറിയിട്ടുണ്ട് 

പത്തനംതിട്ടയിൽ മഴയുടെ അളവ് കുറഞ്ഞു

പത്തനംതിട്ടയിൽ മഴയുടെ അളവ് കുറഞ്ഞു. പമ്പയിലെയും അച്ചൻകോവിലാറിലെയും ജലനിരപ്പ് കുറഞ്ഞെങ്കിലും വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി 4500 പേർ കഴിയുന്നുണ്ട് . മഴ തുടരുന്നതിനാൽ ഈ മാസം 16 വരെ ക്വാറികൾ പ്രവർത്തിക്കുന്നതിന് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.

അഞ്ച് ദിവസമായി പെയ്യുന്ന മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട് . പമ്പയിലെയും അച്ചൻകോവിലാറിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും വയലുകളിൽ വെള്ളം കയറുന്നുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ കർശന ജാഗ്രത നിർദ്ദേശമാണ് ജില്ലാ ഭരണകൂടം പ്രദേശവാസികൾക്ക് നൽകിയിട്ടുള്ളത്. എൻ.ഡി.ആർ.എഫിന്റെയും സൈന്യത്തിന്റെയും സേവനം ജില്ലയിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും എത്തിച്ചിട്ടുണ്ട്. ജില്ലയിൽ 70 ഓളം വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്.

മൂഴിയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഡാം തുറക്കില്ല.പമ്പ - കക്കി ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും തുറക്കേണ്ട സാഹചര്യമില്ല. വനത്തിൽ മഴ പെയ്യുന്നതാണ് ഡാമുകളിൽ ജലനിരപ്പ് ഉയരാൻ കാരണം.24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.