LiveTV

Live

Kerala

അംബുട്ടാന്‍പൊട്ടിയില്‍ 200ല്‍ അധികം വീടുകള്‍ തകര്‍ന്നു; മീഡിയവണ്‍ വാര്‍ത്ത സ്ഥിരീകരിച്ച് പി.വി അന്‍വര്‍ 

പാതാറിലും അംബുട്ടാന്‍പൊട്ടിയിലും ഭൂമി വാസയോഗ്യമല്ലാതായി മാറിയെന്ന് എം.എല്‍.എ

അംബുട്ടാന്‍പൊട്ടിയില്‍ 200ല്‍ അധികം വീടുകള്‍ തകര്‍ന്നു; മീഡിയവണ്‍ വാര്‍ത്ത സ്ഥിരീകരിച്ച് പി.വി അന്‍വര്‍ 

അംബുട്ടാന്‍പൊട്ടിയിലും പരിസര പ്രദേശങ്ങളിലും വന്‍ ദുരന്തമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മേഖലയില്‍ 200 ഓളം വീടുകള്‍ തകര്‍ന്നു. പാതാറിലും അംബുട്ടാന്‍പൊട്ടിയിലും ഭൂമി തന്നെ തരം മാറി പ്രദേശം വാസയോഗ്യമല്ലാതായി മാറി. മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.

അമ്പിട്ടാംപൊട്ടിയിലുണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തി തെളിയിക്കുന്നതാണ് ആകാശ ദൃശ്യങ്ങള്‍. ഒരു പ്രദേശത്തെയാകെ മലവെള്ളപാച്ചില്‍ മാറ്റിമറിച്ചിരിക്കുന്നു.